12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകന് 30 വർഷം തടവും പിഴയും
Wednesday 11 March 2026 12:15 PM IST
കണ്ണൂർ: 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവ് അനുഭവിക്കണം. മലപ്പുറം സ്വദേശിയായ നസീബിനെയാണ് (39) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി എം ടി ജലജാറാണി ശിക്ഷിച്ചത്.
പഴയങ്ങാടി ചുമടുതാങ്ങി മദ്രസത്തുൽ നബീൽ മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ ഒരു വർഷത്തിനിടെ ആറുതവണയാണ് പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി പ്രീതാകുമാരി ഹാജരായി.