ജീവിതം വിശ്വാസത്തിൽ അടിയുറച്ചതാകണം

Wednesday 11 March 2026 3:57 PM IST

തുരുത്തി: ജീവിതത്തിന്റെ ഓരോ നിമിഷവും വിശ്വാസത്തിൽ അടിയുറച്ചുള്ളതാവണമെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പറഞ്ഞു. തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയുടെ സെന്റ് തോമസ് കുരിശടിയുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫൊറോന വികാരി ഫാ.ജേക്കബ് ചീരംവേലിൽ സഹകാർമ്മികനായി. കെ.എഫ് വർഗീസ് കല്ലുമാടിക്കൽ ദാനമായി നൽകിയ സ്ഥലത്ത് ഫാ.തോമസ് കല്ലുമാടിക്കൽ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കുരിശടി നിർമ്മിച്ചത്. കുരിശടിയുടെ താക്കോൽ ദാനം ഫാ.ഫ്രാൻസീസ് കല്ലുമാടിക്കലിൽ നിന്നും മെത്രാപ്പോലീത്ത സ്വീകരിച്ചു. അസി.വികാരിമാരായ ഫാ.ടോണി പുതുവീട്ടിൽക്കളം, ഫാ.മാത്യു കാഞ്ഞിരംകാലായിൽ, കെ.എഫ്.വർഗീസ് എന്നിവർ നേതൃത്വം നൽകി.