ഇടമലയാർ കനാലിൽ യുവാവിന്റെ മൃതദേഹം
Wednesday 11 March 2026 5:26 PM IST
കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ കാരേക്കാട് ഇടമലയാർ കനാലിൽ ഇന്നലെ രാവിലെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാരക്കാട് പൂട്ടാംകുഴിയിൽ വീട്ടിൽ ശരത്താണ് (28) മരിച്ചത്. അവിവാഹിതനാണ്. പിതാവ്: ബാലചന്ദ്രൻ, മാതാവ്: ശാരദ, സഹോദരങ്ങൾ: ശ്യാം, ശാലിനി.