സ്‌കൂൾ വാർഷികം ഇന്ന്
വെള്ളാവൂർ: വെള്ളാവൂർ എസ്.എൻ.യു.പി സ്‌കൂളിന്റെ 66ാമത് സ്‌കൂൾ വാർഷികം അവനിക 2കെ26 ഇന്ന് രാവിലെ 9.30 മുതൽ നടക്കും. പൊതുസമ്മേളനം വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ പി.എം ഷിബുലാൽ അദ്ധ്യക്ഷത വഹിക്കും. സ്റ്റാഫ് സെക്രട്ടറി സുധീഷ് കെ.നായർ റിപ്പോർട്ട് അവതരിപ്പിക്കും. വെള്ളാവൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും. വെള്ളാവൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യ റെജി എൻഡോവ്‌മെന്റ് വിതരണം നിർവഹിക്കും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനി ജിജി പ്രൊഫിഷ്യൻസി വിതരണം ചെയ്യും. കറുകച്ചാൽ എ.ഇ.ഒ ബിന്ദു നാരായണൻകുട്ടി സമ്മാനദാനം നിർവഹിക്കും. അനിതാ സാം, പി.സി ഷീബ, രശ്മി സുനിൽ, ദേവനന്ദ രാഹുൽ എന്നിവർ പങ്കെടുക്കും. സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.എസ് ശ്രീജ സ്വാഗതവും അദ്ധ്യാപിക എം.ആർ രമ്യ നന്ദിയും പറയും. തുടർന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികൾ.