നിർമ്മാണം ആരംഭിച്ചു
Wednesday 11 March 2026 6:49 PM IST
പൊൻകുന്നം : കാലങ്ങളായി തകർന്നുകിടന്ന കുന്നുംഭാഗം പൈനുങ്കൽപ്പടി റോഡ് നിർമ്മാണ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് ഡോ എൻ. ജയരാജ് നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച റോഡ് ഒരുമാസത്തിനുള്ളിൽ പണിപൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. വാർഡ് മെമ്പർ ആന്റണി മാർട്ടിന്റെ ശ്രമഫലമായാണ് റോഡിന് ഫണ്ട് അനുവദിച്ചത്. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എൻ. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയശ്രീ വിജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്റണി മാർട്ടിൻ സുബിത ബിനോയി, അജിത് കുമാർ ജി, ബിജു മുണ്ടു വേലികുന്നേൽ, മധുസൂദനൻ നായർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓവർസിയർ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.