പാറശാല ജയാനന്ദന് പുരസ്‌കാരം
Thursday 12 March 2026 3:06 AM IST
പാറശാല: പാറശാല ജയാനന്ദനെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണവും അംഗീകാരവുമുള്ള ജാഗ്രതിസേവാ സംസ്ഥാൻ പദ്മശ്രീ ഗ്ലോബൽ പുരസ്‌കാരം നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ സാക്ഷ്യപത്രവും സ്വർണമെഡലും മെമന്റോയും സമ്മാനിച്ചു. സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം. ഭാരതീയ സംസ്കാരത്തിലെ പുരാണ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട് 12ഓളം ഗ്രന്ഥങ്ങൾ ജയാനന്ദൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.