അല്ലു അർജുന്റെ സ്നേഹ ഫിറ്റ് ആന്റ് ബ്യൂട്ടി

Thursday 12 March 2026 6:15 AM IST

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ പ്രിയപാതി സ്നേഹ റെഡ്ഡി രണ്ടുകുട്ടികളുടെ അമ്മയാണെങ്കിലും നായികമാരെപോലും വെല്ലുന്ന ശാരീരിക ക്ഷമതയും ലുക്കുമാണ്. സ്നേഹ പങ്കുവച്ച ഏറ്റവും പുതിയ ജിം ചിത്രം തരംഗമാമായി മാറുന്നു. പ്രസവശേഷവും തന്റെ ഫിറ്റ്നസ് നിലനിറുത്തികൊണ്ടുപോകാൻ സ്നേഹ കാണിക്കുന്ന അർപ്പണബോധം പ്രശംസനീയമാണ്.മുടങ്ങാതെ ജിമ്മിൽ കഠിനമായ വ്യായാമമുറകളിൽ ഏർപ്പെടുന്ന സ്നേഹയുടെ ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. കാർഡിയോ ട്രെയിനിംഗും വെയിറ്റ് ലിഫ്റ്റിംഗും സ്നേഹയുടെ ദിനചര്യയുടെ ഭാഗമാണ്.

ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ ആണ് അല്ലു അർജുൻ ആദ്യമായി സ്നേഹയെ കാണുന്നത്. അമേരിക്കയിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് എത്തിയ സ്നേഹയെ കണ്ട ഉടൻ അല്ലുവിന് പ്രണയം തോന്നിയത്രേ. 2011 മാർച്ച് ആറിനായിരുന്നു വിവാഹം. മക്കളായ അല്ലു അർഹയുടെയും അല്ലു ആയാന്റെയും വിശേഷങ്ങളും ചിത്രങ്ങളും എല്ലാം സ്നേഹയും അല്ലുവും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് അല്ലുവും സ്നേഹയും പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി അല്ലു അർജുൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറപ്പ് ശ്രദ്ധ നേടി.