വീട്ടുമുറ്റ സാഹിത്യ സദസ്
Thursday 12 March 2026 12:12 AM IST
ആലക്കോട്: ഭാഷയിൽ നിന്ന് പിൻവാങ്ങിപ്പോകുന്ന അനുഭവങ്ങളുടെ യാഥാർത്ഥ്യത്തെ തിരിച്ചുപിടിക്കാനുള്ള വഴിയാണ് കലയെന്നും അത് ഓരോ വ്യക്തിയെയും അയാളിൽ നിന്ന് മോചിപ്പിക്കുന്നുവെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം ആലക്കോട് സംഘടിപ്പിച്ച വീട്ടുമുറ്റ സാഹിത്യ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ആർ ഗീതാകുമാരി, സി.കെ രാജൻ പിള്ള ദമ്പതികളുടെ വീട്ടുമുറ്റത്താണ് സാഹിത്യ സദസ്സ് ഒരുക്കിയത്. റീഡേഴ്സ് ഫോറം പ്രസിഡന്റ് എ.ആർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ഇ.കെ രാജു ഉദ്ഘാടകന്റെ ലൈവ് കാരിക്കേച്ചർ വരച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പി രമേശൻ, ഷെരീഫ് ഈസ, ജോഷി ജോസഫ്, കെ.പി രവീന്ദ്രൻ, ഒ.എം ജോർജ്, പ്രിയ രാധാകൃഷ്ണൻ, എ.ആർ പ്രദീപ്, സി.ജെ ഔസേഫ് സംസാരിച്ചു. സി.എം ജോർജ് സ്വാഗതവും കെ യശോദ നന്ദിയും പറഞ്ഞു.