ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം,​ കൂട്ടത്തോടെ വീട്ടിലെത്തി സിപിഎം നേതാക്കൾ

Wednesday 11 March 2026 9:44 PM IST

ജി.സുധാകരന്റെ വസതിയിലെത്തി ചർച്ച നടത്തുന്ന സി.പി.എംകേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സംസ്ഥാന കമ്മിറ്റി അംഗം സി. ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.രാഘവൻ എന്നിവർ . ഫോട്ടോ : മഹേഷ് മോഹൻ

ആ​ല​പ്പു​ഴ​:​ ​ജി.​സു​ധാ​ക​ര​ൻ​ ​ നാളെ വാർത്താസമ്മേളനം വിളിച്ചിരിക്കെ ​ അവസാനവട്ട അനുനയ ചർച്ചയ്ക്കായി സി.പി.എം നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. രാത്രി എട്ടു മണിയോടെയാണ് ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ സുധാകരന്റെ ​ ​വീ​ട്ടി​ലെ​ത്തി​ ​ അ​നു​ന​യ​ ​ച​ർ​ച്ച​ ​ന​ട​ത്തിയത്.​ ​രാ​ത്രി​യി​ൽ​ ​അ​ടി​യ​ന്ത​ര​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ചേ​രു​ന്ന​തി​നി​ടെ​യാ​ണ് ​നേ​താ​ക്ക​ൾ​ ​ സു​ധാ​ക​ര​നെ​ ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

ഇ​രു​പ​ത് ​മി​നി​റ്റി​ല​ധി​കം​ ​നീ​ണ്ട​ ​ച​ർ​ച്ച​യി​ലും​ ​സു​ധാ​ക​ര​ൻ​ ​നി​ല​പാ​ടി​ൽ​ ​അ​യ​വ് ​വ​രു​ത്തി​യി​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യം​ഗം​ ​സി.​എ​സ്.​ ​സു​ജാ​ത,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​കെ.​ ​പ്ര​സാ​ദ്,​ ​സി.​ബി.​ ​ച​ന്ദ്ര​ബാ​ബു,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​ ​നാ​സ​ർ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ​ ​കെ.​ ​രാ​ഘ​വ​ൻ,​ ​കെ.​എ​ച്ച്.​ ​ബാ​ബു​ജാ​ൻ,​ ​ജി.​ ​ഹ​രി​ശ​ങ്ക​ർ,​ ​എ.​ ​മ​ഹേ​ന്ദ്ര​ൻ,​ ​കെ.​ആ​ർ.​ ​ഭ​ഗീ​ര​ഥ​ൻ,​ ​എ.​എം.​ ​ആ​രി​ഫ്,​ ​മ​നു​ ​സി.​ ​പു​ളി​ക്ക​ൽ,​ ​കെ.​ജി.​ ​രാ​ജേ​ശ്വ​രി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​ച​ർ​ച്ച​യ്ക്കെ​ത്തി​യ​ത്.​ ​സു​ധാ​ക​ര​ന്റെ​ ​വീ​ട്ടു​മു​റ്റ​ത്താ​യി​രു​ന്നു​ ​ച​ർ​ച്ച.​ ​ച​ർ​ച്ച​ ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​ ​നേ​താ​ക്ക​ൾ,​ ​സു​ധാ​ക​ര​ൻ​ ​പാ​ർ​ട്ടി​ ​വി​ട്ട് ​പോ​കി​ല്ലെ​ന്നാ​ണ് ​വി​ശ്വാ​സ​മെ​ന്ന് ​പ്ര​തി​ക​രി​ച്ചു.​ ​സ​ഖാ​വ് ​പാ​ർ​ട്ടി​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും​ ​അം​ഗ​ത്വം​ ​പു​തു​ക്കാ​ൻ​ ​ഇ​നി​യും​ ​സ​മ​യ​മു​ണ്ട​ല്ലോ​ ​എ​ന്നു​മാ​യി​രു​ന്നു​ ​സി.​ബി.​ ​ച​ന്ദ്ര​ബാ​ബു​വി​ന്റെ​ ​പ്ര​തി​ക​ര​ണം.

മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ജി.​സു​ധാ​ക​ര​നെ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ന്ന​ ​വി​വ​രം​ ​പ​റ​ത്തു​വ​ന്നെ​ങ്കി​സും​ ​ത​ന്റെ​ ​ഫോ​ണി​ൽ​ ​വി​ളി​വ​ന്നി​ട്ടി​ല്ലെ​ന്ന് ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.