കോൺഗ്രസ് പ്രതിഷേധിച്ചു
Wednesday 11 March 2026 10:39 PM IST
കുട്ടനാട് : കൈനകരിയിലെ ടൂറിസം ടെർമിനൽ ഉദ്ഘാടനത്തിനെതിരെ കൈനകരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
11 വർഷം മുമ്പ് കൊടിക്കുന്നിൽ സുരേഷ് എം പി അനുവദിച്ച 12 കോടി രൂപമുടക്കിയാണ് ടെർമിനലിന്റെ പണി ആരംഭിച്ചതെന്നും പിന്നീട് ഒന്നും ചെയ്യാതിരുന്നവരാണ് ഉദ്ഘാടന മാമാങ്കവുമായി രംഗത്തെത്തിയതെന്നും ഭാരവാഹികൾ ആരോപിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.ജോസഫ് അധ്യക്ഷനായി. എസ്. ഡി. രവി, ലോനപ്പൻ, ഇ. ജെ .ഹക്കിം, എ. ഡി.ദേവരാജൻ, വി. പി. ഷാജി, സിജിബോണി, കെ. പി സുകു, ജീമോൻ സി.മൈക്കിൾ, ദീപ ശക്തി, മെബിൾ പി.ജോൺ, മനീഷ അജീഷ്, മോൻസി, സൂര്യപ്രകാശ്, ജോയിച്ചൻ തുണ്ടിയിൽ, ജോസി പള്ളിച്ചിറ, വേണു ബാബു ആയിരവേലി എന്നിവർ പ്രസംഗിച്ചു.