കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി: 31 സ്ഥാനാർത്ഥികളുടെ പട്ടികയ്‌ക്ക് അംഗീകാരം

Thursday 12 March 2026 2:43 AM IST

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്‌ക്ക് മല്ലികാർജ്ജുന ഖാർഗെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനനുസരിച്ച് പട്ടിക പുറത്തുവിടും.

19 സിറ്റിംഗ് സീറ്റുകളിലെയും ഒറ്റപ്പേരിലെത്തിയ വട്ടിയൂർക്കാവ് അടക്കം 12 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പട്ടികയ്‌ക്കാണ് അംഗീകാരം നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ച പാലക്കാട്, ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറ എന്നിവയ്ക്കൊപ്പം എൽദോസ് കുന്നപ്പള്ളിയുടെ പെരുമ്പാവൂരും ആദ്യ പട്ടികയിലില്ലെന്നാണ് സൂചന. ലൈംഗികാരോപണ കേസിൽപെട്ട എൽദോസിനെ കഴിഞ്ഞ ദിവസം സ്‌ക്രീനിംഗ് കമ്മിറ്റി വിളിച്ചു വരുത്തിയിരുന്നു.

സിറ്റിംഗ് എം.എൽ.എമാരുടേത് അടക്കം 40 ഒാളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചത്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചർച്ച നാളെ തുടരും.

 ഹൈ​ക്ക​മാ​ൻ​ഡ് ​തീ​രു​മാ​നം എം.​പി​മാ​ർ​ ​മ​ത്സ​രി​ക്കേ​ണ്ട

എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​അ​ട​ക്കം​ ​സി​റ്റിം​ഗ് ​എം.​പി​മാ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് ​കോ​ൺ​ഗ്ര​സ് ​ഹൈ​ക്ക​മാ​ൻ​ഡ്. ആ​ർ​ക്കെ​ങ്കി​ലും​ ​ഒ​രാ​ൾ​ക്ക് ​അ​വ​സ​രം​ ​ന​ൽ​കി​യാ​ൽ​ ​അ​തൃ​പ്‌​ത​രാ​യ​ ​മ​റ്റു​ള്ള​വ​രു​ടെ​ ​നി​ല​പാ​ടു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​യെ​ ​ബാ​ധി​ക്കു​മെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണി​ത്.

മ​ത്സ​രി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ ​കെ.​സു​ധാ​ക​ര​നെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ലി​നെ​ ​മ​ത്സ​രി​പ്പി​ച്ചാ​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നാ​ർ​ത്ഥി​ ​എ​ന്ന് ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത് ​ത​ർ​ക്ക​ങ്ങ​ൾ​ക്ക് ​വ​ഴി​വ​ച്ചേ​ക്കു​മെ​ന്നും​ ​നേ​തൃ​ത്വം​ ​വി​ല​യി​രു​ത്തി.​ ​എം.​പി​മാ​ർ​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​മാ​റി​യ​ശേ​ഷം​ ​ലോ​ക്‌​സ​ഭാ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ​ ​ദേ​ശീ​യ​ ​രാ​ഷ്‌​ട്രീ​യ​ത്തി​ൽ​ ​അ​ത് ​തി​രി​ച്ച​ടി​യാ​കും.​ ​ഇ​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​എം.​പി​മാ​ർ​ ​മ​ത്സ​രി​ക്കേ​ണ്ടെ​ന്ന​ ​നി​ല​പാ​ട് ​നേ​തൃ​ത്വം​ ​ആ​വ​ർ​ത്തി​ച്ച​ത്.

താ​ൻ​ ​മ​ത്സ​രി​ക്കു​മെ​ന്ന​ ​അ​ഭ്യൂ​ഹം​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​ത​ള്ളി.​ ​അ​ത് ​ഊ​ഹാ​പോ​ഹം​ ​മാ​ത്ര​മാ​ണ്.​ ​പ​ല​വ​ട്ടം​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.​ ​മ​ത്സ​രി​ക്കു​ന്ന​ ​കാ​ര്യം​ ​വാ​ർ​ത്ത​യാ​ക്കി​യ​ത് ​ത​ന്നോ​ട് ​ചോ​ദി​ച്ചി​ട്ട​ല്ല.​ ​മ​ത്സ​രി​ക്കാ​ൻ​ ​പ​ല​ർ​ക്കും​ ​ആ​ഗ്ര​ഹ​മു​ണ്ടാ​കും.​ ​എ​ന്നാ​ൽ,​ ​തീ​രു​മാ​നം​ ​പാ​ർ​ട്ടി​ ​ന​യ​ങ്ങ​ൾ​ക്ക് ​അ​നു​സ​രി​ച്ചാ​യി​രി​ക്കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​സ്ഥാ​നാ​ർ​ത്ഥി​യാ​കാ​നി​ല്ലെ​ന്ന് ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി​യും​ ​അ​റി​യി​ച്ചു.

കെ.​സു​ധാ​ക​ര​നെ​ ​കൂ​ടാ​തെ​ ​അ​ടൂ​ർ​ ​പ്ര​കാ​ശും​ ​താ​ത്‌​പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​കോ​ഴി​ക്കോ​ട് ​എം.​പി​ ​എം.​കെ.​രാ​ഘ​വ​ൻ,​ ​വ​ട​ക​ര​ ​എം.​പി​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എ​ന്നി​വ​രും​ ​സ​മാ​ന​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​എം.​പി​മാ​രാ​യ​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ,​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​അ​ട​ക്കം​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളും​ ​ത​ട്ട​കം​ ​കേ​ര​ള​ത്തി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നു.