നിവേദനം നൽകി
Wednesday 11 March 2026 10:47 PM IST
മുഹമ്മ: സംസ്ഥാന ജലഗതാഗത വകുപ്പിൽ സ്പെഷ്യൽ റൂളിൽ പുതുതായി അനുവദിച്ച ഷീറ്റ് മെറ്റൽ വർക്കർ , ഫൈബർ ഫാബ്രിക്കേറ്റർ , ഓയിൽ സപ്ലയർ എന്നീ തസ്തികകളുടെ ശമ്പള സ്കെയിൽ , കൂലി വർക്കർ തസ്തികയുടെ പേര് റിപ്പയർ അസിസ്റ്റൻറ് എന്നാക്കിയത് തുടങ്ങിയവ ശമ്പള പരിഷ്കരണ ഉത്തരവിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനെതിരെ എസ്.ഡബ്ലിയു.ടി.ഡി. ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽ താമരശ്ശേരിയും സംസ്ഥാന പ്രസിഡന്റ് എ.ടി.മുജീബും ചേർന്ന് നിവേദനം നൽകി.ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറിനുള്ള നിവേദനം പ്രൈവറ്റ് സെക്രട്ടറി അജിത് കുമാറിനാണ് കൈമാറിയത്.