സ്വതന്ത്രനാകും; ജി.സുധാകരൻ ഇന്ന് മനസ് തുറക്കും

Thursday 12 March 2026 1:48 AM IST

ആലപ്പുഴ : മുതിർന്ന സി.പി.എം നേതാവും, മുൻ മന്ത്രിയുമായ ജി.സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി ജനവിധി തേടും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് രാവിലെ 11ന് പുന്നപ്ര പറവൂരിലെ വീട്ടിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം നടത്തും.

പാർട്ടിക്കെതിരായല്ല മത്സരമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഒരു മുന്നണിയുടെയും പിന്തുണയെക്കുറിച്ച് ചിന്തിച്ചിട്ടില്ല.

പാർട്ടിയിലെ ചിലരുടെ ഭാഗത്തു നിന്നുണ്ടായ അപമാനകരവും വിഷമകരവുമായ പെരുമാറ്റമാണ് മത്സരമെന്ന തീരുമാനത്തിലേക്ക് സുധാകരനെ എത്തിച്ചത്. നിലപാട് പരസ്യപ്പെടുത്തുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിൽ മാദ്ധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി 'മീഡിയ ജി.എസ് ഒഫീഷ്യൽ' എന്ന വാട്സാപ്പ് ഗ്രൂപ്പ് കഴിഞ്ഞദിവസം സുധാകരൻ ആരംഭിച്ചു. വാർത്താസമ്മേളനം നടത്തുന്ന വിവരം ഗ്രൂപ്പ് വഴി അറിയിച്ചതിന് പിന്നാലെ അവസാനവട്ട അനുനയ ശ്രമമെന്ന നിലയിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ജി.സുധാകരനെ ഫോണിൽ ബന്ധപ്പെട്ടു. പാർട്ടിക്കൊപ്പം തുടരണമെന്ന അഭ്യർത്ഥന നടത്തിയിട്ടും, കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചിട്ടും സുധാകരൻ വഴങ്ങിയില്ല. ജി.സുധാകരൻ മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയറിയിച്ച് ഫോണിൽ വിളിക്കുകയും

വീട്ടിലെത്തുകയും ചെയ്തത്. മാദ്ധ്യമങ്ങളെ കാണാൻ തയ്യാറായിരുന്നില്ലെങ്കിലും വീട്ടിലെത്തുന്ന സാധാരണക്കാരായ സന്ദർശകരെ അദ്ദേഹം കണ്ടിരുന്നു.

സംഘടനാ സംവിധാനത്തിന് പുറത്തുനിന്ന് സ്വതന്ത്രനായി ജനവിധി തേടുന്നതിനാൽ കോലാഹലങ്ങളില്ലാത്ത പ്രചരണരീതികളെ കുറിച്ച് സുധാകരൻ ആലോചിക്കുന്നതായാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച്ചയാണ് താൻ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും, പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി ഫേസ്ബുക്കിൽ സുധാകരൻ കുറിപ്പിട്ടത്. ഇതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം ബന്ധപ്പെട്ട് അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

 നേ​താ​ക്ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​ജി. ​സു​ധാ​ക​ന്റെ വീ​ട്ടി​ലെ​ത്തി

​ജി.​സു​ധാ​ക​ര​ൻ​ ​നി​ല​പാ​ട് ​ഇ​ന്ന് ​വ്യ​ക്ത​മാ​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യി​ൽ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വീ​ട്ടി​ലെ​ത്തി​ ​അ​വ​സാ​ന​വ​ട്ട​ ​അ​നു​ന​യ​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​രാ​ത്രി​യി​ൽ​ ​അ​ടി​യ​ന്ത​ര​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ചേ​രു​ന്ന​തി​നി​ടെ​യാ​ണ് ​നേ​താ​ക്ക​ൾ​ ​എ​ട്ട് ​മ​ണി​യോ​ടെ​ ​സു​ധാ​ക​ര​നെ​ ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. ഇ​രു​പ​ത് ​മി​നി​റ്റി​ല​ധി​കം​ ​നീ​ണ്ട​ ​ച​ർ​ച്ച​യി​ലും​ ​സു​ധാ​ക​ര​ൻ​ ​നി​ല​പാ​ടി​ൽ​ ​അ​യ​വ് ​വ​രു​ത്തി​യി​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യം​ഗം​ ​സി.​എ​സ്.​ ​സു​ജാ​ത,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​കെ.​ ​പ്ര​സാ​ദ്,​ ​സി.​ബി.​ ​ച​ന്ദ്ര​ബാ​ബു,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​ ​നാ​സ​ർ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ​ ​കെ.​ ​രാ​ഘ​വ​ൻ,​ ​കെ.​എ​ച്ച്.​ ​ബാ​ബു​ജാ​ൻ,​ ​ജി.​ ​ഹ​രി​ശ​ങ്ക​ർ,​ ​എ.​ ​മ​ഹേ​ന്ദ്ര​ൻ,​ ​കെ.​ആ​ർ.​ ​ഭ​ഗീ​ര​ഥ​ൻ,​ ​എ.​എം.​ ​ആ​രി​ഫ്,​ ​മ​നു​ ​സി.​ ​പു​ളി​ക്ക​ൽ,​ ​കെ.​ജി.​ ​രാ​ജേ​ശ്വ​രി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​ച​ർ​ച്ച​യ്ക്കെ​ത്തി​യ​ത്.​ ​സു​ധാ​ക​ര​ന്റെ​ ​വീ​ട്ടു​മു​റ്റ​ത്താ​യി​രു​ന്നു​ ​ച​ർ​ച്ച.​ ​ച​ർ​ച്ച​ ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​ ​നേ​താ​ക്ക​ൾ,​ ​സു​ധാ​ക​ര​ൻ​ ​പാ​ർ​ട്ടി​ ​വി​ട്ട് ​പോ​കി​ല്ലെ​ന്നാ​ണ് ​വി​ശ്വാ​സ​മെ​ന്ന് ​പ്ര​തി​ക​രി​ച്ചു.​ ​സ​ഖാ​വ് ​പാ​ർ​ട്ടി​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും​ ​അം​ഗ​ത്വം​ ​പു​തു​ക്കാ​ൻ​ ​ഇ​നി​യും​ ​സ​മ​യ​മു​ണ്ട​ല്ലോ​ ​എ​ന്നു​മാ​യി​രു​ന്നു​ ​സി.​ബി.​ ​ച​ന്ദ്ര​ബാ​ബു​വി​ന്റെ​ ​പ്ര​തി​ക​ര​ണം. മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ജി.​സു​ധാ​ക​ര​നെ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ന്ന​ ​വി​വ​രം​ ​പ​റ​ത്തു​വ​ന്നെ​ങ്കി​ലും​ ​ത​ന്റെ​ ​ഫോ​ണി​ൽ​ ​വി​ളി​വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.