വിദ്യാർത്ഥിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണം
Wednesday 11 March 2026 11:04 PM IST
മാന്നാർ : ചെന്നിത്തല നവോദയ വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർത്ഥി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. സമഗ്ര അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു കൊണ്ടുവരുവാൻ കഴിയുകയുള്ളുവെന്നും ഏതു സമയത്തും കൗൺസിലിംഗ് ലഭ്യമാക്കുന്നതിനായി മുഴുവൻ സമയ കൗൺസിലറുടെ സേവനം സ്കൂളിൽ ലഭ്യമാക്കണമെന്നും കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡൻ്റ് സുജിത്ത് ശ്രീരംഗം ആവശ്യപ്പെട്ടു. സമഗ്ര അന്വേഷണം വേണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ക്രിയാത്മകമായ നടപടികൾ എടുക്കണമെന്നും രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഗിരീഷ് ഇലഞ്ഞിമേൽ ആവശ്യപ്പെട്ടു.