ദേശിയ പാതയിൽ മരശിഖരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.
Thursday 12 March 2026 1:27 AM IST
കട്ടപ്പന:അടിമാലി - കുമളി ദേശീയപാതയിൽ ആനവിലാസത്തിന് സമീപം മേപ്പാറ ഒൻപതേക്കറിൽ വൻ മരശിഖരങ്ങൾ ഒടിഞ്ഞുവീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കട്ടപ്പനയിൽ നിന്നും അഗ്നിരക്ഷാസേനയും അണക്കരയിൽ നിന്ന് കെ.എസ്.ഇ.ബി ജീവനക്കാരും എത്തിയാണ് ശിഖരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.