അധിനിവേശ യുദ്ധത്തിനെതിരെ സമാധാന സംഗമം
Thursday 12 March 2026 12:00 AM IST
പുതുക്കാട് : സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധിനിവേശ യുദ്ധത്തിനെതിരെ ദേശീയപാതയോരത്ത് സമാധാന സംഗമം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എം.ശിവരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോൻ അദ്ധ്യക്ഷനായി. കെ.വി. രാമകൃഷ്ണൻ, കെ.ഒ.പൊറിഞ്ചു, കെ.സുകുമാരൻ, ടി.എ.വേലായുധൻ, പി.വി.ശാർങ്ങ്ഗൻ, കെ.നന്ദകുമാർ, വി.ബി. ശോഭന കുമാരി, കെ.കെ.സോജ തുടങ്ങിയവർ സംസാരിച്ചു.