അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും
Thursday 12 March 2026 12:00 AM IST
ചെറുതുരുത്തി: കേരള കലാമണ്ഡലം ചെണ്ട വിഭാഗം മുൻ വകുപ്പ് മേധാവിയായിരുന്ന കലാമണ്ഡലം ബാലസുന്ദരൻ ഒന്നാം അനുസ്മരണവും അദ്ദേഹത്തിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരമായ 'അർപ്പണം' പുരസ്‌കാര സമർപ്പണവും നടന്നു. പ്രഥമ പുരസ്‌കാരത്തിന് കഥകളി ചെണ്ട തായമ്പക വിദഗ്ദ്ധനും സദനം കഥകളി അക്കാഡമി പ്രസിഡന്റുമായ സദനം രാമകൃഷ്ണൻ അർഹനായി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. വെള്ളിനേഴി ആനന്ദ് അദ്ധ്യക്ഷനായി. പ്രഥമ അർപ്പണം പുരസ്‌കാരം കേരള സംഗീതനാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സദനം രാമകൃഷ്ണന് സമ്മാനിച്ചു. ശുഭശ്രീ ബാലസുന്ദരൻ, കലാമണ്ഡലം രഘുചന്ദ്രൻ, സദനം ജ്യോതിഷ് ബാബു, കലാമണ്ഡലം ഹരിനാരായണൻ, കലാമണ്ഡലം മുകുന്ദൻ, കലാമണ്ഡലം ഹരിദാസൻ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം നിധിൻകൃഷ്ണ, കലാമണ്ഡലം രവിശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.