മഹാകവി വള്ളത്തോളിന്റെ പൗത്രൻ വിശിഷ്ട ഗ്രന്ഥങ്ങൾ കൈമാറി

Thursday 12 March 2026 12:00 AM IST

തൃശൂർ: മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ പൗത്രനും വിവർത്തകനും ചിന്തകനുമായ സി. ഗോവിന്ദക്കുറുപ്പിന്റെ മകനുമായ വള്ളത്തോൾ രവീന്ദ്രനാഥൻ കേരള സംഗീത നാടക അക്കാഡമി ലൈബ്രറിക്ക് വിശിഷ്ട ഗ്രന്ഥങ്ങൾ കൈമാറി. സർദാർ കെ.എം. പണിക്കർക്ക് വള്ളത്തോൾ അയച്ച കത്തുകൾ അടങ്ങിയ പുസ്തകം, സി. ഗോവിന്ദക്കുറുപ്പ് വിവർത്തനം ചെയ്ത റോമാക്കാരി, ഓർമ്മയിലെ ചിനാർ മരങ്ങൾ, മൂന്നൂപേർ തുടങ്ങിയ പുസ്തകങ്ങൾ അടക്കം 43 പുസ്തകങ്ങളാണ് കൈമാറിയത്. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഏറ്റവും വലിയ നോവലായ വിലാസിനിയുടെ അവകാശികളുടെ നാല് പതിപ്പുകൾ അദ്ദേഹം കൈമാറി.വള്ളത്തോൾ രവീന്ദ്രനാഥൻ കേരള സംഗീത നാടക അക്കാഡമിയുടെ ജനറൽ കൗൺസിൽ അംഗമാണ്.