ദുരിതാശ്വാസ സഹായ വിതരണോദ്ഘാടനം
Thursday 12 March 2026 12:04 AM IST
തൃശൂർ: കോർപറേഷന്റെ നേതൃത്വത്തിൽ മേയർ റിലീഫ് ഫണ്ടിൽ നിന്നും ഗുരുതര രോഗബാധിതർക്കായുള്ള ദുരിതാശ്വാസ സഹായ വിതരണോദ്ഘാടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. മേയറെ ക്ഷണിച്ച് പങ്കെടുപ്പിക്കുന്ന പരിപാടികളിൽ സംഘാടകരോട് പാരിതോഷികവും ഉപഹാരവും ഒഴിവാക്കി മേയർ റിലീഫ് ഫണ്ടിലേക്ക് സംഭാവന സ്വീകരിച്ചാണ് ധനസമാഹാരം. വിവിധ ഡിവിഷനുകളിലെ 35 ഓളം പേർക്കാണ് ആദ്യഘട്ടത്തിൽ സഹായ വിതരണം.ഡെപ്യൂട്ടി മേയർ എ. പ്രസാദ് അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ്ബ് പുലിക്കോട്ടിൽ, നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗോപാലകൃഷ്ണൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന ചന്ദ്രൻ, മറ്റു കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.