സെന്റ് തോമസ് കോളേജിന് ജി.വി. രാജ അവാർഡ്
Thursday 12 March 2026 12:12 AM IST
തൃശൂർ: 2023 - 24 അദ്ധ്യയന വർഷത്തിലെ കേരളത്തിലെ മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കലാലയത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ജി.വി. രാജ അവാർഡ് തൃശൂർ സെന്റ് തോമസ് കോളേജിന് കായിക മന്ത്രി അബ്ദുൾ റഹ്മാൻ കൈമാറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് കഴിഞ്ഞ മൂന്നു വർഷത്തെ അവാർഡുകൾ ഒരുമിച്ച് കേരള സർക്കാർ നൽകിയത്. 2023 - 24 അദ്ധ്യയന വർഷത്തിൽ മികച്ച വനിതാ താരമായി സെന്റ് തോമസ് കോളേജിലെ ആൻസി സോജൻ അർഹയായിരുന്നു. 2023- 24 കാലഘട്ടത്തിലെ മികച്ച പരിശീലകനുള്ള അവാർഡ് സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥിയായ എസ്. മുരളി ഏറ്റുവാങ്ങി.