മരണാനന്തര ശരീര അവയവ ദാതാക്കളുടെയും പ്രവർത്തകരുടെയും സംസ്ഥാന സംഗമം 15 ന് നെല്ലായിയിൽ

Thursday 12 March 2026 12:24 AM IST

കൊടകര: മരണാനന്തര ശരീര അവയവ ദാതാക്കളുടെയും പ്രവർത്തകരുടെയും സംസ്ഥാന സംഗമം 15 ന് നെല്ലായിയിൽ നടക്കും. കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. കോവൂർ ട്രസ്റ്റ് ചെയർമാൻ ഇരിങ്ങൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.സിസ്റ്റർ ലൂസി കളപ്പുര പങ്കെടുക്കും. മൃതശരീരം പഠനത്തിനായി വിട്ടുനൽകിയവരുടെ കുടുംബങ്ങളെ ആദരിക്കും. മൃതശരീരദാനം നടത്തിയവരെ ചടങ്ങിൽ അനുസ്മരിക്കും. ധനുവച്ചപുരം സുകുമാരൻ സംസാരിക്കും. സമ്മതപത്രം നൽകിയവർക്കുള്ള ഡോണർ കാർഡുകൾ വിതരണവും ശരീര അവയവ ദാനത്തിനായി പുതിയ സമ്മതപത്രം സ്വീകരിക്കലും നടക്കുമെന്ന് സി.ചന്ദ്രബാബു, ടി.കെ. ശക്തീധരൻ, എ.ആർ.സതീഷ്, കെ.എസ്.സുധാകരൻ, രാജൻ നെല്ലായി, കെ സുധാകരൻ എന്നിവർ പങ്കെടുത്തു.