കർഷക പുരസ്കാരദാനവും മൃഗസംരക്ഷണ സെമിനാറും
Thursday 12 March 2026 2:27 AM IST
തിരുവനന്തപുരം: ജില്ലാതല കർഷക പുരസ്കാരദാനവും മൃഗസംരക്ഷണ സെമിനാറും ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സംഘടിപ്പിച്ചു. ചടങ്ങ് മൃഗസംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ.വിനുജി.ഡി.കെ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കർഷകരെ ആദരിച്ചു.ജില്ലയിലെ മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ അഖിലേഷ്,മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്കാരം കുളത്തൂർ ഗ്രാമപഞ്ചായത്തിലെ സിസിൽ ചന്ദ്രൻ എന്നിവർക്ക് നൽകി.ചടങ്ങിനോടനുബന്ധിച്ച് മൃഗസംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.“ക്ഷീരമേഖലയിലെ സാദ്ധ്യതകൾ” എന്ന വിഷയത്തിൽ ഡോ.വേണുഗോപാൽ.ആർ കർഷകർക്കായി ക്ലാസെടുത്തു.