ജില്ലാ കോടതിക്ക് വീണ്ടും ബോംബ് ഭീഷണി

Thursday 12 March 2026 1:19 AM IST

തലശ്ശേരി: ജില്ലാ കോടതിയിൽ വീണ്ടും ഇമെയിൽ വഴി ബോംബ് ഭീഷണി. കണ്ണൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ബോംബ്, ഡോഗ് സ്‌ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കോടതി കോംപ്ലക്സിലെ എല്ലാ ഭാഗവും പരിശോധന നടത്തിയിരുന്നു. സീനിയർ സി.പി.ഒ നിഗീഷിന്റെ നിയന്ത്രണത്തിലെത്തിയ പൊലിസ് ഡോഗ് ലൗലിയാണ് സ്‌ഫോടക വസ്തുക്കൾക്കായി തിരഞ്ഞത്.

എ.എസ്.ഐ ധിനീഷ്, മറ്റ് ഉദ്യോഗസ്ഥരായ സജീഷ്, ജിജിൻ ശരത് എന്നിവരും പങ്കെടുത്തു.