യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്, ആക്രമണം തുടർന്ന് ഇറാൻ

Thursday 12 March 2026 7:32 AM IST

 ഇറാനിൽ ഒരുവിധം എല്ലാ ലക്ഷ്യസ്ഥാനങ്ങളെയും തകർത്തെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

 ആക്രമണങ്ങൾ തുടരുമെന്നും എണ്ണ വില ബാരലിന് 200 ഡോളറിലെത്തുമെന്നും ഇറാന്റെ മുന്നറിയിപ്പ്

 യു.എ.ഇയിൽ ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ പതിച്ച് ഇന്ത്യക്കാരൻ അടക്കം നാല് പേർക്ക് പരിക്ക്. വിമാനത്താവള പ്രവർത്തനം തടസ്സപ്പെട്ടില്ല

 കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് ബേസുകളിൽ ഇറാന്റെ ആക്രമണം. എട്ട് ഡ്രോണുകൾ കുവൈറ്റ് സൈന്യം വെടിവച്ചിട്ടു

 ഖത്തറിലെ ദോഹയെ ലക്ഷ്യമാക്കിയ മിസൈൽ തകർത്തു

 സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിനും പ്രിൻസ് സുൽത്താൻ എയർ ബേസിനും നേരെയുള്ള ആക്രമണശ്രമം തകർത്തു

 ഒമാനിലെ സലാല തുറമുഖത്തെ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ ഡ്രോണാക്രമണം

 ഇസ്രയേലിൽ ഇറാന്റെ മിസൈലാക്രമണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 29 പേർക്ക് പരിക്ക്.

മദ്ധ്യ ഇസ്രയേലിൽ ആശുപത്രിക്ക് സമീപം മിസൈൽ പതിച്ചു

 ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ആക്രമണം രൂക്ഷം. ബെയ്റൂട്ടിൽ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ അടക്കം തകർന്നു. മരണം 570 കടന്നു. ലെബനന് 60 ടൺ മാനുഷിക സഹായം നൽകുമെന്ന് ഫ്രാൻസ്. യൂറോപ്യൻ യൂണിയൻ 10 കോടി യൂറോ നൽകും

 ഇറാനിലെ ഇസ്‌ഫഹാൻ പ്രവിശ്യയിൽ യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ ചരിത്ര, പുരാവസ്തു കേന്ദ്രങ്ങൾക്കും റഷ്യൻ കോൺസുലേറ്റിനും നാശനഷ്ടം

 ഇറാക്കിൽ ഇറാൻ അനുകൂല ഗ്രൂപ്പിന്റെ ആയുധ ഡിപ്പോയെ ലക്ഷ്യമിട്ടുണ്ടായ വ്യോമാക്രമണത്തിനിടെ സ്ത്രീ കൊല്ലപ്പെട്ടു

 ഗൾഫ് രാജ്യങ്ങളിൽ ആവശ്യ സാധനങ്ങൾക്ക് വിലക്കയറ്റം

 ഇസ്രയേലിലെ അംബാസഡറെ സ്പെയിൻ തിരിച്ചുവിളിച്ചു

 ഇറാന്റെ പുതിയ പരമോന്നത നേതാവിനെ ഉത്തര കൊറിയ സ്വാഗതം ചെയ്തു

 അമേരിക്ക ആതിഥേയത്വം വഹിക്കുന്നതിനാൽ ഫുട്ബോൾ ലോക കപ്പ് ബഹിഷ്കരിക്കുമെന്ന് ഇറാൻ