സന്തോഷം മാത്രമല്ല അപ്രതീക്ഷിതമായി ധനവും തേടിയെത്തും; ഈ ചെറിയ വിദ്യകൾ പരീക്ഷിച്ച് നോക്കൂ

Thursday 12 March 2026 5:02 PM IST

വീട് വയ്‌ക്കുമ്പോൾ വാസ്‌തുപരമായ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വളരെ നല്ലതാണ്. വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും നിലനിർത്താൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. വീട് വച്ചശേഷവും വാസ്‌തുപരമായ കാര്യങ്ങൾ നോക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതിനും സമ്പത്തിനെ ആകർഷിക്കാനും സഹായിക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ വീടിനുള്ളിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ അറിയാം.

1. അടുക്കള - വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഇവിടെ സൂര്യപ്രകാശം പ്രവേശിക്കുന്നത് വളരെ നല്ലതാണ്. വീട്ടിലേക്ക് വരുന്ന എല്ലാ ആളുകളെയും അടുക്കളയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതാണ് ഉത്തമം. കൂടാതെ പോസിറ്റീവ് ഊർജം ഇരട്ടിക്കാനായി ധൂപവർഗങ്ങൾ കത്തിച്ചുവയ്‌ക്കുന്നതും നല്ലതാണ്.

2. കുളിമുറി - എപ്പോഴും കുളിമുറി നല്ല വൃത്തിയായി സൂക്ഷിക്കുക. വെള്ളം പാഴാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുളിമുറിയിൽ നീലയോ പർപ്പിളോ നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. കുളിമുറിയിൽ നേരിയ സുഗന്ധം വമിക്കുന്നതും ഗുണം ചെയ്യും.

3. കിടപ്പുമുറി - സന്തോഷത്തെയും സമൃദ്ധിയെയും പ്രതിനിധീകരിക്കുന്ന ഇടമാണ് കിടപ്പുമുറി. ഇളം നിറത്തിലുള്ള പെയിന്റുകളാണ് കിടപ്പുമുറിക്ക് അനുയോജ്യം. ഇളം പച്ച അല്ലെങ്കിൽ പിങ്ക് ഉപയോഗിക്കാവുന്നതാണ്. മുറിയിൽ ടെലിവിഷൻ വയ്‌ക്കാതിരിക്കുന്നതാണ് ഉത്തമം. മുറിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. കിടപ്പുമുറിയിൽ സൂര്യപ്രകാശവും വായുസഞ്ചാരവും ഉണ്ടായിരിക്കുന്നത് നല്ലതാണ്.