ഡയമണ്ട് ജൂബിലി
Friday 13 March 2026 1:32 AM IST
തിരുവനന്തപുരം: കാര്യവട്ടം പത്മവിലാസം ഗ്രന്ഥശാലയുടെ 75-ാമത് വാർഷികം (ഡയമണ്ട്ജൂബിലി) സാഹിത്യകാരൻ പ്രൊഫ.ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.വികെ.മധു,കാര്യവട്ടം ശ്രീകണ്ഠൻനായർ,പ്രൊഫ.ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ,ചെമ്പഴന്തി അനിൽ,കൗൺസിലർമാരായ സന്ധ്യാറാണി,ശൈലജ,അശോക്‌കുമാർ,സുൽഫിക്കർ,നന്ദന,ലൈബ്രേറിയൻ പത്മകുമാർ എന്നിവർ പങ്കെടുത്തു.അനുബന്ധമായി വള്ളുവനാട് ബ്രഹ്മശ്രീയുടെ 'പകൽമഞ്ഞിരുന്ന ഒരാൾ' എന്ന നാടകം,പിന്നണി ഗായിക പ്രമീളയും സംഘവും അവതരിപ്പിച്ച ഗാനമേള, അശോക് കുമാർ കാര്യവട്ടത്തിന്റെ വയലിൻവാദനം എന്നിവയും നടന്നു.