' റീൽ ടു റിയൽ ലൈഫ് ' സെമിനാർ
Friday 13 March 2026 1:32 AM IST
ചെമ്പഴന്തി: ചെമ്പഴന്തി എസ്.എൻ കോളേജ് വിമൺസ് സ്റ്റഡി യൂണിറ്റിന്റെ നേതൃത്വത്തിൽ റീൽ ടു റിയൽ ലൈഫ് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ലെജി.ജെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ജി കോളേജ് മുൻ പ്രിൻസിപ്പലും കൺസൽട്ടന്റ് സൈക്കോളജിസ്റ്റുമായ ഡോ.മൃദുല.ബി.നായർ വിഷയം അവതരിപ്പിച്ചു. ഐ.ക്യൂ.എ.സി കൺവീനർ ഡോ.രാജി രവീന്ദ്രൻ,ബോട്ടണി വിഭാഗം മേധാവി ഡോ.കവിത.കെ.ആർ എന്നിവർ സംസാരിച്ചു. ജയശ്രീ.കെ സ്വാഗതവും ലക്ഷ്മി നന്ദിയും പറഞ്ഞു.