യുദ്ധക്കാഹളത്തിൽ കുലുങ്ങി എൽ.പി.ജി, പരംക്കംപാഞ്ഞ് ജനം...
Friday 13 March 2026 12:08 AM IST
യുദ്ധം കാരണം പശ്ചിമേഷ്യയിൽ നിന്നുള്ള ഇന്ധന വിതരണം തടസപ്പെട്ടതോടെ രാജ്യത്തെ ഒട്ടാകെ പാചക വാതക ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ വാണിജ്യ, ഗാർഹിക സിലിണ്ടറുകൾക്ക് കടുത്ത നിയന്ത്രണവും വിലക്കയറ്റവും ഏർപ്പെടുത്തിയിരിക്കുന്നു. പാചകവാതക ക്ഷാമം കണക്കിലെടുത്ത് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയതാണ് പലരെയും വലയ്ക്കുന്നത്. നേരത്തേ 15 ദിവസത്തെ ഇടവേളയാണ് പറഞ്ഞിരുന്നത് എങ്കിലും, ഒരു സിലിണ്ടർ കിട്ടിയതിനു ശേഷം രണ്ടാം സിലിണ്ടർ ബുക്ക് ചെയ്താലും രണ്ട് ദിവസത്തിന് ഉള്ളിൽ കിട്ടുമായിരുന്നു