മെട്ടമ്മൽ ഗവ.യു.പി സ്കൂൾ കെട്ടിടോദ്ഘാടനം
Thursday 12 March 2026 9:44 PM IST
തൃക്കരിപ്പൂർ:മെട്ടമ്മൽ ഗവൺമെന്റ് വെൽഫെയർ യു.പി സ്കൂളിന് വേണ്ടി 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് എട്ടര ലക്ഷം രൂപ അടങ്കൽ തുകയിൽ നിർമ്മിച്ച അസംബ്ലി ഹാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ല ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രഡിഡന്റ് എം.രജീഷ് ബാബു, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. എസ്.നജീബ്,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.എം.അനിത,കെ.യു.രാംദാസ്,എം.ബി.സുലൈഖ,അസിസ്റ്റന്റ് എൻജിനീയർ എം.അനസൂര്യ,ഓവർസിയർമാരായ കെ.ജയൻ,പി.പി.രജിത എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് എം. ശ്രീജ സ്വാഗതവും പി.ടി.എ പ്രസിഡന്റ് എ.കെ.സൗമ്യ നന്ദിയും പറഞ്ഞു.