ആയുർവ്വേദ ആശുപത്രി പുതിയ കെട്ടിടത്തിൽ
Thursday 12 March 2026 9:47 PM IST
തലശ്ശേരി : പിണറായി പന്തക്കപ്പാറയിൽ ആറു കോടി ചിലവഴിച്ച് പണിത പഞ്ചായത്ത് ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിടോദ്ഘാടനം നാളെ വൈകിട്ട് 4ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നിലവിൽ ഡിസ്പൻസറിയായി പ്രവർത്തിച്ചു വരുന്ന ചികിത്സാലയത്തിൽ ഇനി മുതൽ 30 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന പഞ്ചകർമ്മ സൗകര്യം ഉൾപെടെ ലഭിക്കും. നാട്ടുകാരുടെ സഹകരണത്തോടെ ജനകിയ കമ്മിറ്റി രൂപികരിച്ച് ഫണ്ട് സ്വരൂപിച്ചാണ് ആശുപത്രിക്കായി സ്ഥലം ഏറ്റെടുത്തത്.വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം കൺവീനർ കോങ്കി രവീന്ദ്രൻ, പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി.ഷെർളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രത്നാകരൻ,വാർഡ് മെമ്പർ എ.സി.റീന, ഡോ.അരുൺ കുമാർ എന്നിവർ പങ്കെടുത്തു.