അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ്

Thursday 12 March 2026 9:48 PM IST

പാണത്തൂർ : കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വികസന സമിതി ധനശേഖരണാർത്ഥം ജില്ലാ വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് ഏപ്രിൽ 6ന് വൈകുന്നേരം 6 മണി മുതൽ കൊട്ടോടി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.ആറ് പ്രമുഖ പുരുഷ ടീമുകൾ പങ്കെടുക്കും.രണ്ട് വനിതാ ടീമുകളുടെ പ്രത്യേക മത്സരവും നടക്കും. ഒന്നാം സ്ഥാനാക്കാർക്ക് 33333 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 22222 രൂപയും ട്രോഫിയും നൽകുമെന്ന്സംഘാടക സമിതി രക്ഷാധികാരികളായ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത, പതിനാലാം വാർഡ് മെമ്പർ ബിന്ദു ഗംഗാധരൻ, ചെയർമാൻ ഉമ്മർ പൂണൂർ, ജനറൽ കൺവീനർ പി.ജി.പ്രശാന്ത്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ രാധാകൃഷ്‌ണൻ അഞ്ജനമുക്കൂട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.