രാമേശ്വരം മംഗളൂരു എക്സ്പ്രസ്സിന് സ്വീകരണം നൽകി

Thursday 12 March 2026 9:56 PM IST

കണ്ണൂർ: രാമേശ്വരം മംഗളൂരു (06621 ) ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വരവേൽപ്പ് നൽകി. ലോക്കോ പയലറ്റ് കെ.വി.ബിബിൻ, അസി. ലോക്കോ പയലറ്റ് കെ.വി.നിധിൻ എന്നിവരെ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. ചെന്നൈ സോൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി,എൻ.എം.ആർ.പി.സി.ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ ,കോ ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാർ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തീയറേത്ത്,ചന്ദ്രൻ മന്ന,കെ.മോഹനൻ,അഷ്റഫ് പാറക്കണ്ടി,എം.ജയരാജൻ,കെ.ഷനിൽ ,പി.വി.ഷൗക്കത്തലി, പി.മുഹമ്മദ് ഹാഷിം,സൗമി ഇസബൽ,എ.വി.ഗോപാലകൃഷ്ണൻ , ടി.കെ.ഗീതമ്മ തുടങ്ങിയവർ നേതൃത്വം നൽകി.