ആദ്യയെ അനുമോദിച്ചു

Thursday 12 March 2026 10:19 PM IST

തുറവൂർ: മധ്യപ്രദേശിൽ നടന്ന ഖജുരാഹോ നൃത്തോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫോക്ക് നൃത്തവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പട്ടണക്കാട് സ്വദേശിനി ആദ്യ എസ്. അജിത്തിനെ അനുമോദിച്ചു. ആദ്യയുടെ വീട്ടിലെത്തി മന്ത്രി പി. പ്രസാദ് പൊന്നാട അണിയിച്ചാണ് ആദരിച്ചത്. നാട്യതരംഗ് ഇന്ത്യൻ ആർട്സ് സെന്ററിന്റെ ഡയറക്ടറാണ് ആദ്യ എസ്.അജിത്ത്. പട്ടണക്കാട് അജിത്ത് ഭവനിൽ അജിത്തിന്റെയും സജിതയുടെയും മകളായ ആദ്യ പാതിരപ്പള്ളി ഗംഗാസാഗറിൽ മഹേഷിന്റെ ഭാര്യയുമാണ്.