നാരങ്ങ വെള്ളം വിതരണം

Thursday 12 March 2026 10:21 PM IST

മുഹമ്മ: കത്തുന്ന വെയിലിൽ വിയർത്ത് കുഴഞ്ഞ് എത്തുന്ന സന്ദർശകർക്ക് ഉപ്പിട്ട തണുത്ത നാരങ്ങാ വെള്ളമൊരുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസ്. ചൂടു കൂടിയതോടെയാണ്പഞ്ചായത്ത് ഓഫീസിൽആവശ്യങ്ങൾക്കായെത്തുന്നവർക്ക് സൗജന്യമായി തണുത്ത നാരങ്ങാ വെള്ളം നൽകാൻ തീരുമാനമെടുത്തത്. പഞ്ചായത്തംഗങ്ങളും ജീവനക്കാരും ചേർന്നാണ് നാരങ്ങാവെള്ളം വിതരണത്തിനാവശ്യമായ പണം സംഭാവനയായി നൽകുന്നത്. വേനൽ കുറയുന്നതുവരെ എല്ലാ ദിവസവും നാരങ്ങാവെള്ള വിതരണം നടത്തുമെന്ന് ഇവർ അറിയിച്ചു.