പള്ളിപ്പാന സ്പെഷ്യൽ പതിപ്പ് പ്രകാശനം
Thursday 12 March 2026 10:22 PM IST
അമ്പലപ്പുഴ: ശ്രീവത്സം പള്ളിപ്പാന സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനവും ' ചടങ്ങുകൾക്ക് നേതൃത്വം നൽകിയവരെ അദരിക്കലും സംഘടിപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വികസന ട്രസ്റ്റിന്റെ മുഖപത്രം "ശ്രീവൽസം " പള്ളിപ്പാനയോട് അനുബന്ധിച്ച് നടന്ന ചടങ്ങുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക പതിപ്പ് വാസുദേവംഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.എ.ആർ.ജി. ഉണ്ണിത്താൻ അദ്ധ്യക്ഷനായി. പള്ളിപ്പാന സ്വാഗതസംഘം ചെയർമാനും, ക്ഷേത്രം തന്ത്രിയും കൂടിയായ പുതുമന ദാമോദരൻ നമ്പൂതിരി ആദ്യ പ്രതി ഏറ്റുവാങ്ങി.