നിത്യാരാധന കപ്പേള ആശിർവാദം

Thursday 12 March 2026 10:26 PM IST

ആലപ്പുഴ : തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പുതിയതായി പണി കഴിപ്പിച്ച നിത്യാരാധന കപ്പേളയുടെ ആശിർവാദം കൊച്ചി രൂപത മെത്രാൻ ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിർവ്വഹിച്ചു.വികാരി. ഫാ. സേവ്യർ ചിറമേൽ, ഫാ. ജിബിൻ സേവ്യർ,ഫാ.ബെന്നി തോപ്പിപറമ്പിൽ, ഫാ. ഡിറ്റോ ഫ്രാൻസിസ് എന്നിവർ പ്രാർത്ഥന ശുശ്രുഷയ്ക്ക് നേത്യത്വം നൽകി. തുടർന്ന് ദിവ്യകാരുണ്യ പ്രതിഷ്ഠ നടന്നു . എല്ലാദിവസവും രാവിലെ 8 മണി മുതൽ വൈകന്നേരം 6 :30 വരെ ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർത്ഥിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും. നിത്യരാധനയുടെ സുഗമമായ നടത്തിപ്പിനായി 70 പേർ അടങ്ങുന്ന പരിശുദ്ധ കുർബാനയുടെ ഒരു ആരാധന സംഘത്തിന് രൂപം നൽകി.