ഹൗസ്ബോട്ട് ജീവനക്കാരനെ മർദ്ദിച്ച പ്രതി പിടിയിൽ

Thursday 12 March 2026 10:27 PM IST

ആലപ്പുഴ: പുന്നമട ജെട്ടിക്ക് കിഴക്കേക്കരയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിലായി​. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ കമ്പിയിൽ വീട്ടിൽ അദ്വൈതിനെയാണ് (22) നോർത്ത് പോലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധം നിമിത്തമാണ് ബോട്ടിലെ സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചത്. കേസിലെ ഒന്നാം പ്രതിയായ പുന്നമട ശ്യാമിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി മുകേഷ്.ജി.ബിയുടെ നേതൃത്വത്തിൽ നോർത്ത് ഇൻസ്പെക്ടർ എം.ജെ. അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിപിൻദാസ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.