ഡയാലിസിസ് കേന്ദ്രം
Friday 13 March 2026 12:46 AM IST
തിരുവനന്തപുരം: പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സേവാഭാരതിയുമായി സഹകരിച്ച് ഒരുക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ഇന്ന് രാവിലെ 9ന് ലെഫ്റ്റനൻറ് ജനറൽ മഞ്ജീന്ദൻ സിംഗ് നിർവഹിക്കും.മേയർ വി.വി രാജേഷ് മുഖ്യാതിഥിയായിരിക്കും.ഫോർട്ടിലെ പ്രണവം ബിൽഡിംഗ്‌സിന്റെ താഴത്തെനിലയിലാണ് 'പഴവങ്ങാടി ശ്രീമഹാഗണപതി ഡയാലിസിസ് സെൻറർ' പ്രവർത്തിക്കുക.