പുതിയ ലൈബ്രറി കെട്ടിടം ഉദ്ഘാടനം
Friday 13 March 2026 12:32 AM IST
തൃപ്രയാർ: വലപ്പാട് കോതകുളം ബീച്ചിലെ സാംസ്‌കാരിക സർഗ്ഗവേദി ലൈബ്രറിയുടെ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഇരുപതു ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ടി.എസ്.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റും ചലച്ചിത്ര സംവിധായകനുമായ സിദ്ദിഖ് ഷമീർ അദ്ദേഹത്തിന്റെ പുതിയ നോവൽ മുഹബ്ബത്ത് ലൈബ്രറിയിലേക്ക് സമ്മാനിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗേളി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിഷ ശിവജി, ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ദിലീപ് കുമാർ, പി. എൻ. പ്രോവിന്റ്, കെ.എം.അബ്ദുൽ മജീദ്, ലൈബ്രറി സെക്രട്ടറി എ.പി.സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു.