'യുവാക്കൾക്ക് അവസരം നൽകുന്നതാണ് ശരിയായ കാഴ്‌ചപ്പാട്, ജി സുധാകരന്റെ തീരുമാനത്തിൽ പാർട്ടി തളരില്ല'
Friday 13 March 2026 12:09 PM IST
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി സുധാകരന്റെ തീരുമാനത്തിൽ പാർട്ടി തളരില്ലെന്ന് ഇപി ജയരാജൻ. മുതിർന്ന നേതാക്കൾ മാറിനിന്ന് യുവാക്കൾക്ക് അവസരം നൽകുന്നതാണ് ശരിയായ കാഴ്‌ചപ്പാടെന്ന് ഇപി ജയരാജൻ പറഞ്ഞു. മുതിർന്ന നേതാക്കളെ പാർട്ടി അവഗണിക്കുന്നുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'ഞാൻ മത്സരിക്കാൻ ആഗ്രഹിക്കാത്ത ആളാണ്. ഞാൻ മൂന്ന് പ്രാവശ്യം എംഎൽഎ ആയില്ലേ? ഒരു പ്രാവശ്യം മന്ത്രിയായില്ലേ? എന്റെ പിൻഗാമികളായ ധാരാളം യുവ സഖാക്കളുണ്ട്. പുതിയ ആളുകളെ വളർത്തിയെടുക്കണം. പുതിയ നേതൃരംഗം ഉയർന്നുവരണം. ഭരണരംഗത്ത് പ്രാപ്‌തിയുള്ളവരെ ഉയർത്തിക്കൊണ്ടുവരണം. അതിന് എന്നെപ്പോലുളളവർ മാറിനിൽക്കുകയെന്നതാണ് ശരിയായ കാഴ്‌ചപ്പാട്'- ഇപി ജയരാജൻ പറഞ്ഞു.