എൻ.ഡി.എ പ്രതിഷേധ മാർച്ച് നടത്തി
Saturday 14 March 2026 1:18 AM IST
കുമളി: പീരുമേടിന്റെ വികസന മുരടിപ്പിനെതിരെ എൻ.ഡി.എ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
കുമളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പീരുമേട്ടിൽ വികസനം എത്തിക്കാൻ മാറിമാറിവന്ന എൽ. ഡി. എഫ്, യു. ഡി. എഫ് എം. എൽ. എ മാർക്ക് സാധിച്ചിക്കാത്തതും അടഞ്ഞ് കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ കഴിയാത്തതുൾപ്പടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മാർച്ച്. പീരുമേട് നിയോജക മണ്ഡലം ഇൻ ചാർജ് സി. സന്തോഷ് കുമാർ അദ്ധ്യക്ഷ്യത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.സി.വർഗീസ് മുഖ്യപ്രഭാഷണം നടത്തി നേതാക്കളായ കെ.കുമാർ, രതീഷ് വരകുമല,എ.വി.മുരളി, അഡ്വ. സ്റ്റീഫൻ ഐസക്, അഡ്വ.ഷൈൻവർഗീസ്,അമ്പിളി രാജൻ, എസ്. അയ്യപ്പദാസ്, കെ.ഡി. അനീഷ്, സോണി ഇളപ്പുങ്കൽ, സനോജ് സരസർ, വിനോജ് കുമാർ, വിജയകുമാർ എന്നിവർ നേതൃത്വംനൽകി.