തലശ്ശേരിയിൽ അമൃത് 2.0 അവലോകനം

Friday 13 March 2026 9:04 PM IST

തലശ്ശേരി: നഗരസഭ പരിധിയിലെ അമൃത് 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. നഗരസഭ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്‌സൺ വി.സതി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കെ.അഷ്റഫ്, ഹെന്ററി മാഷ്, ഭാരതി ടീച്ചർ, എം.വി.സ്മിത, വിവിധ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി എൻ.സുരേഷ് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാരായ യു.ശ്രീജ, വി.റിജു തുടങ്ങിയവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താൻ യോഗം തീരുമാനിച്ചു. വാർഡ് അടിസ്ഥാനത്തിൽ നിലവിൽ കണക്ഷൻ നൽകിയവരുടെ പട്ടിക ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയോട് നഗരസഭ ആവശ്യപ്പെട്ടു. ഉപയോഗത്തിലില്ലാത്ത പൊതു ടാപ്പുകൾ മാറ്റുമ്പോൾ ചെയർപേഴ്‌സനെയോ വാർഡ് കൗൺസിലറെയോ അറിയിക്കണമെന്നും നിർദ്ദേശം നൽകി.കോടിയേരി ഭാഗത്തുള്ള 30 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.