അമൃത് യാത്രക്ക് പയ്യന്നൂരിൽ സ്വീകരണം
Friday 13 March 2026 9:07 PM IST
പയ്യന്നൂർ :ചിൻമയ യുവകേന്ദ്രയുടെ നേതൃത്വത്തിൽ പൂനെയിൽ നിന്നും ആരംഭിച്ച് 35000 കിലോ മീറ്റർ സഞ്ചരിച്ച് പയ്യന്നൂരിൽ എത്തിച്ചേർന്ന അമൃത് യാത്രക്ക് ചിന്മയ മിഷന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പൂർണ്ണ കുംഭത്തോടെ സ്വീകരണം നൽകി. സ്വാമി അനുകൂലാനന്ദ സരസ്വതി നയിക്കുന്ന അമൃത് യാത്രയിൽ വിശ്വാനന്ദ സരസ്വതി, തത്വാനന്ദ സരസ്വതി, സുധീർ ചൈതന്യ , ബ്രഹ്മചാരിണിമാരായ താരിണി ചൈതന്യ , ദിശാ ചൈതന്യ തുടങ്ങിയവർ അനുഗമിക്കുന്നുണ്ട്.സ്വീകരണ ചടങ്ങിൽ പയ്യന്നൂർ ചിന്മയ പ്രസിഡന്റ് കെ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയം പ്രസിഡന്റ് ഡോ.കെ.ഗോപിനാഥ്, വൈസ് പ്രസിഡന്റ് ഡോ.ഗൗതം ഗോപിനാഥ്, ഇ.പി.ഗോപാലൻ നമ്പ്യാർ, കരിപ്പിരി ബാലൻ, പ്രിൻസിപ്പൽ ടി.കെ.പ്രകാശ് സംസാരിച്ചു. സെക്രട്ടറി വിജയകുമാർ ഷേണായി സ്വാഗതവും ട്രഷറർ സി.ജനാർദ്ദനൻ നന്ദിയും പറഞ്ഞു.