കാപ്പ ലംഘിച്ചതിന് അറസ്റ്റിൽ
Saturday 14 March 2026 1:33 AM IST
കൊച്ചി: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പ് പ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച് നാട്ടിൽ പ്രവേശിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലി കല്ലുവീട്ടിൽ അലിയാണ് (അലൻ, 44) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ 2025 മെയ് 2ന് ഒരു കൊല്ലത്തേക്കാണ് കൊച്ചി സിറ്റി പൊലീസ് പരിധിയിൽ നിന്ന് നാടുകടത്തിയത്. വിലക്ക് നിലനിൽക്കെ ഇന്നലെ എറണാകുളം കോമ്പാറ ജംഗ്ഷനിൽ എത്തിയപ്പോൾ സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.