അച്ചൻകോവിലാറിൽ നിന്ന് വീടുകളിൽ വെള്ളം കയറുന്നത് തടയണം
Saturday 14 March 2026 3:47 AM IST
ആലപ്പുഴ: അച്ചൻകോവിലാറിൽ നിന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറുന്നത് തടയണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ചെറിയനാട് വില്ലേജ് ഓഫീസറും പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറുംഇക്കാര്യത്തിൽ തീരുമാനം അടിയന്തരമായി കൈക്കൊള്ളണമെന്ന് മനുഷ്യാവകാശ കമ്മഷൻ അംഗം വി.ഗീത പറഞ്ഞു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം കമ്മിഷനെ അറിയിക്കണം.
ചെറിയനാട് സ്വദേശിനി മിനി ഹനീഫ സമർപ്പിച്ച പരാതിയിലാണ് നടപടി.
ആറുവീടുകൾ ഇവിടെയുണ്ട്. പരാതിക്കാരിയുടെ വീട്ടിൽ നിന്ന് മൂന്ന് മീറ്റർ അകലെയാണ് അച്ചൻകോവിലാർ. ഈ ഭാഗത്ത് കരയിടിഞ്ഞ് താഴാറുള്ളതിനാൽ അപകടസാദ്ധ്യതയുണ്ട്. സംരക്ഷണ ഭിത്തി നിർമ്മിച്ച് കൈവശ ഭൂമി സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.