ട്രാൻസ്ജെൻഡർ ആണെന്ന് അംഗീകരിക്കപ്പെട്ടാൽ പേരുമാറ്റാം

Saturday 14 March 2026 3:41 AM IST

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റാൻ അനുമതി നൽകുന്ന ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ. ജില്ലാ മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ജില്ലാ മജിസ്ട്രേട്ടാകും ട്രാൻസ്ജെൻഡർ സ്വത്വം അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതോടെ, എല്ലാ തിരിച്ചറിയൽ രേഖകളിലും പേരുമാറ്റാനാകും. ട്രാൻസ്ജെൻഡ‌ർ പേഴ്സൺസ് (അവകാശ സംരക്ഷണ)​ ഭേദഗതി ബിൽ കേന്ദ്ര സാമൂഹ്യനീതി മന്ത്രി ഡോ. വിരേന്ദ്ര കുമാർ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചു. സ്വയം ട്രാൻസ്ജെൻഡർ ആണെന്ന് അവകാശപ്പെട്ടാൽ അംഗീകരിക്കില്ല. ജന്മനായുള്ള ഹോർമോൺ വ്യതിയാനങ്ങൾ,​ ലൈംഗിക സ്വഭാവ സവിശേഷതകൾ എന്നിവ നോക്കിയും ട്രാൻസ്ജെൻഡ‌ർ വ്യക്തിയാണെന്ന് തീരുമാനിക്കാം. വ്യക്തികളെയും കുട്ടികളെയും തട്ടിക്കൊണ്ടു വന്ന് അംഗഭംഗം, ഷണ്ഡീകരണം എന്നിവ നടത്തി ട്രാൻസ്ജെൻഡർ എന്ന നിലയിലാക്കുന്നതിനെ കടുത്ത രീതിയിൽ കൈകാര്യം ചെയ്യാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി.