ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ്

Saturday 14 March 2026 3:42 AM IST

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിന്റെ ഇരു സഭകളിലും ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകി. നോട്ടീസിൽ 130 ലോക്‌സഭാ എം.പിമാരും 63 രാജ്യസഭാ എം.പിമാരും ഒപ്പിട്ടു. നോട്ടീസ് ലോക്‌സഭാ, രാജ്യസഭാ അദ്ധ്യക്ഷൻമാർ പരിശോധിച്ച ശേഷം പരിഗണിക്കണമോ എന്ന് തീരുമാനിക്കും.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കാരത്തിലൂടെ (എസ്‌.ഐ.ആർ) അർഹരായ വോട്ടർമാരെ പുറത്താക്കിയെന്ന ആരോപണമുന്നയിച്ച് തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഗ്യാനേഷിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡി.എം.കെ, ശരദ് പവാറിന്റെ എൻ.സി.പി, ആം ആദ്മി പാർട്ടി തുടങ്ങിയ വിശാല പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുണ്ട്. പ