ഉണ്ണിയൂട്ട് പുസ്തകം പ്രകാശനം

Friday 13 March 2026 11:20 PM IST

മാവേലിക്കര: ആറുമാസം പ്രായമായ കുട്ടികൾക്കുള്ള പോഷകാഹാര വൈവിദ്ധ്യം, ശുചിത്വം, ഭക്ഷണക്രമം തുടങ്ങിയവയെ സംബന്ധിച്ച് പ്രതിപാദിക്കുന്ന ഉണ്ണിയൂട്ട് എന്ന പുസ്തകം ജില്ലാ ആശുപത്രിയുടെ ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങിൽ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ മന്ത്രി വീണാ ജോർജിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ഡോ.മൈന, ഡോ.ശ്രീപ്രസാദ് എന്നിവർ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ ജിതേഷിന്റെ നിർദ്ദേശപ്രകാരമാണ് പുസ്തകം തയ്യാറാക്കിയത്. ആശ പ്രവർത്തകർ തയ്യാറാക്കിയ കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ പാചകക്കുറിപ്പുകളും പുസ്തകത്തിലുണ്ട്.