വനിതകൾക്കായി കായികമത്സരം

Friday 13 March 2026 11:25 PM IST

ആലപ്പുഴ: ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോർ എമ്പവർമെന്റ് ഒഫ് വിമൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എന്നിവർ സംയുക്തമായി വനിതാദിനത്തോടനുബന്ധിച്ച് 18വയസിന് മുകളിലുള്ള വനിതകൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. 50 മീറ്റർ റണ്ണിംഗ് റേസ്, 100 മീറ്റർ റണ്ണിംഗ് റേസ്, ലോംഗ് ജമ്പ്, ഷോട്ട് പുട്ട് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ഷിംന, ടി.പി. റോയ്, ഗിരീശൻ, പി. ഷീബ, സിജോയ് തോമസ് എന്നിവർ സംസാരിച്ചു.