മകൾക്ക് 36 വയസ് , 66ാം വയസിൽ നടി നീനാ ഗുപ്ത വീണ്ടും ഗർഭിണി; പ്രതികരിച്ച് താരം

Saturday 14 March 2026 12:01 AM IST

മുതിർന്ന നടിയും സംവിധായികയുമായ നീന ഗുപ്തയെക്കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനെയുടെയGX വിവാഹ റിസപ്ഷനിൽ പങ്കെടുത്തതിന് പിന്നാലെ നീന ഗുപ്തയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് കാരണം. നീന ഗുപ്ത 66ാം വയസിൽ ഗർഭിണിയായി എന്നാണ് പ്രചാരണം. വിവാഹചടങ്ങിലെ ചിത്രങ്ങളിൽ താരത്തിന് ഗർഭിണികളെ പോലെ വയറുള്ളത് കാണാനാകും. ഇതാണ് ഗോസിപ്പുകൾക്ക് വഴിവച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം.

"ഞാൻ ഗർഭിണിയല്ല. സാരി മെറ്റീരിയൽ കട്ടിയുള്ളതായിരുന്നു. അതാണ് സത്യം. ഈ പ്രായത്തിലുള്ള എന്റെ ഗർഭധാരണത്തെക്കുറിച്ചുള്ള ഈ ഊഹാപോഹങ്ങളെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്", എന്നായിരുന്നു നീന ​ഗുപ്തയുടെ മറുപടി. ബോളിവുഡ് ഹങ്കാമയോട് ആയിരുന്നു പ്രതികരണം.

1980-കളിൽ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം സർ വിവിയൻ റിച്ചാഡ്‌സുമായി ഇവർ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയും ഉണ്ട്. അന്നിത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മകൾ മസാബാ ഗുപ്തക്കിപ്പോൾ 36 വയസുണ്ട്. 2008ലാണ് വിവേക് മെഹ്‌റ എന്ന ചാർട്ടേഡ് അക്കൗണ്ടന്റുമായി നീന ഗുപ്ത വിവാഹിതയാകുന്നത്.